കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത ഭാരത് ജോഡോ യാത്ര കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലൂടെ യാത്ര തുടരുകയാണ്. നേരത്തെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണന്‍ രാഹുലിന്റെ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജാഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് അടൂര്‍ പറഞ്ഞത്.